kaumudi
കൗമുദിയിൽ വന്ന വാർത്ത

തൃശൂർ: പാർലമെന്റ് മണ്ഡലത്തിലെ ഇരുപതിൽ പരം വരുന്ന പട്ടിക വർഗ്ഗ സങ്കേതങ്ങളിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കി കൊടുക്കുമെന്ന് ടി. എൻ പ്രതാപൻ എം.പി അറിയിച്ചു. ഇതിലേക്കായി പുതിയതോ, പഴയതോ ആയ ഉപയോഗിക്കാവുന്ന ടെലിവിഷനുകൾ, ടാബ് ലറ്റുകൾ എന്നിവ ആർക്കും സംഭാവന ചെയ്യാം. ചലച്ചിത്ര താരം ടോവിനോ പത്ത് പുതിയ ടാബ് ലറ്റുകൾ സംഭാവനയായി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. പട്ടിക ജാതി പട്ടിക വർഗ സങ്കേതങ്ങളിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലായെന്നത് സംബന്ധിച്ച വാർത്ത കേരള കൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടി.എൻ പ്രതാപൻ പഠന സൗകര്യം ഒരുക്കുമെന്ന് അറിയിച്ചത്. ആയിരക്കണക്കിന് കുട്ടികളാണ് പട്ടികജാതി-വർഗ സങ്കേതങ്ങളിൽ സൗകര്യങ്ങളില്ലാതെ പഠിക്കുന്നത്. എം.പി ഓഫീസിലെ ഐ .ടി ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യത്തിനാവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കുമെന്ന് ടി.എൻ പ്രതാപൻ എം പി അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ : 0487 2386717.