തൃശൂർ: റിലയൻസ് ജിയോ ഇൻഫോ കോം കമ്പനി അനധികൃതമായി റോഡ് വെട്ടിപ്പൊളിച്ച് കേബിളിട്ട വകയിൽ ഏഴരക്കോടി രൂപ പിഴ ചുമത്തിയ കോർപറേഷൻ നടപടിയും, ഇടപാടുകളിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണതീരുമാനവും നിലനിൽക്കേ, 1.82 കോടി അടവാക്കി അഴിമതി കേസ് തീർപ്പാക്കിയ നടപടി വിജിലൻസ് അന്വഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർമാർ ധർണ്ണ നടത്തി. കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ഉദ്ഘാടനം ചെയ്തു.
ഉപനേതാവ് സി.ബി. ഗീത അദ്ധ്യക്ഷയായി. ജോൺ ഡാനിയേൽ, എ. പ്രസാദ്, അഡ്വ. സുബി ബാബു, ഫ്രാൻസിസ് ചാലിശ്ശേരി, ടി.ആർ. സന്തോഷ്, കരോളി ജോഷ്വ, വത്സല ബാബുരാജ്, കെ.വി. ബൈജു, പ്രിൻസി രാജു, ജേക്കബ് പുലിക്കോട്ടിൽ എന്നിവർ പ്രതിഷേധ സമരത്തിൽ പ്രസംഗിച്ചു. ജയ മുത്തിപിടിക, ജോർജ് ചാണ്ടി, ഷീന ചന്ദ്രൻ, എം.ആർ. റോസിലി, ഷോമി ഫ്രാൻസിസ്, പ്രസീജ ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.