തൃശൂർ : ടെലിവിഷൻ ഇല്ലാത്തതിന്റെ പേരിൽ പഠനം തടസപ്പെടുമെന്ന ആശങ്കയിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ സാഹചര്യത്തിൽ സംസ്ഥാനത്ത് തമിഴ്നാടിന്റെ മാതൃക പിന്തുടരണമെന്ന് എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ അശോകൻ ആവശ്യപ്പെട്ടു. ജാതി-മത-വർണ്ണ ഭേദമന്യേ തമിഴ്നാട്ടിലെ വിദ്യാർത്ഥികൾക്ക് അവിടുത്തെ സർക്കാർ ലാപ്ടോപ്പും ടെലിവിഷനും സൈക്കിളും സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ഉന്നതനിലവാരം പുലർത്തുന്ന കേരളത്തിൽ ഇക്കാര്യങ്ങൾകൂടി സൗജന്യമായി നൽകിയാൽ കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.