തൃശൂർ: ഓഖി ദുരന്തത്തിൽ പൂർണമായും സ്ഥലവും വീടും നഷ്ടപ്പെട്ട 16 കുടുംബങ്ങൾക്ക് വീട് ഒരുങ്ങുന്നു. എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലായി സർക്കാർ പദ്ധതിയിലുൾപ്പെട്ട 16 വീടുകളുടെയും പണി പൂർത്തീകരിച്ചു. മൂന്ന് സെന്റിൽ രണ്ട് കിടപ്പുമുറികളും ഒരു ഹാളും അടുക്കളയും രണ്ട് ശുചിമുറികളും പൂമുഖവും ചേർന്ന 650 ചതുരശ്ര അടിയുള്ള വീടാണ് പൂർത്തീകരിച്ചത്. പത്ത് ലക്ഷം രൂപയാണ് പദ്ധതിത്തുക.