ചേർപ്പ്: കൊവിഡ്‌ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ചയാളുടെ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പൂച്ചിന്നിപ്പാടം തൊട്ടി പറമ്പിൽ ശശിധരനാണ് (61) ഇക്കഴിഞ്ഞ ദിവസം മരിച്ചത്.