തൃശൂർ: ജില്ലയിൽ നാല് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മേയ് 23 ന് മസ്‌കറ്റിൽ നിന്ന് തിരിച്ചെത്തിയ കരിക്കാട് സ്വദേശി (54), ബഹ്‌റൈനിൽ നിന്ന് 26 ന് തിരിച്ചെത്തിയ ഗണേശമംഗലം സ്വദേശി (51), കുവൈറ്റിൽ നിന്ന് 26 ന് തിരിച്ചെത്തിയ കരുവന്നൂർ സ്വദേശി (36), ഡൽഹിയിൽ നിന്ന് 17 ന് തിരിച്ചെത്തിയ കല്ലൂർ സ്വദേശിനി (34) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 13,154 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ 6 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. നിരീക്ഷണത്തിൽ 853 പേർ പുതിയതായി എത്തിയപ്പോൾ 520 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇന്നലെ 167 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇതുവരെ ആകെ 3030 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇനി 592 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കുവാനുണ്ട്. വിവിധ മേഖലകളിലുള്ള 976 ആളുകളുടെ സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇന്നലെ 353 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നത്. ആകെ 31,169 ഫോൺ വിളികളാണ് വന്നിട്ടുള്ളത്. 139 പേർക്ക് കൗൺസിലിംഗ് നൽകി. 8 അന്തർ സംസ്ഥാന വാഹനങ്ങളിലെത്തിയ 41 യാത്രക്കാരെ വീടുകളിലും കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലുമാക്കി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 619 പേരെ ആകെ സ്‌ക്രീൻ ചെയ്തു. ശക്തൻ മാർക്കറ്റിൽ 378 പേരെയാണ് സ്‌ക്രീൻ ചെയ്തത്.
ജില്ലയിലെ സ്ഥിതി ഇങ്ങനെ
ആശുപത്രിയിൽ ചികിത്സയിൽ 53 പേർ
മറ്റു ജില്ലകളിൽ ആശുപത്രിയിൽ 8 പേർ
ഇതുവരെ
കൊവിഡ് 82
നിരീക്ഷണത്തിൽ 13,154 പേർ