പാവറട്ടി: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മുഴുവൻ വിദ്യാർത്ഥികൾക്കും സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് മണലൂർ നിയോജക മണ്ഡലം കമ്മിറ്റി മുല്ലശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എ.എം. സനൗഫൽ ഉദ്ഘാടനം ചെയ്തു. ഓൺലൈൻ ക്ലാസുകൾ എല്ലാവരിലേക്കും എത്തുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനാണ് സർക്കാർ ആദ്യ പരിഗണന നൽകേണ്ടതെന്ന് സമരക്കാർ പറഞ്ഞു. പ്രസിഡന്റ് ഫർഹാൻ പാടൂർ അദ്ധ്യക്ഷനായി. സി.എ. സൽമാൻ, ആർ.എച്ച്. ഹാഷിം, സി.യു. സഫ്‌വാൻ എന്നിവർ നേതൃത്വം നൽകി.