ചേർപ്പ്: കരുവന്നൂർ ചെറിയപാലം തോട് വൃത്തിയാക്കൽ പൂർത്തിയായി. വർഷങ്ങൾക്ക് ശേഷമാണ് കരുവന്നൂർ പുഴയുടെ ബൈപാസായ ചെറിയ പാലം തോട് ചേർപ്പ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൃത്തിയാക്കിയത്. നീരൊഴുക്ക് തടസപ്പെട്ടതിനാൽ സമീപ പ്രദേശത്തുള്ള വീട്ടുകാർ ഏറെ ദുരിതമനുഭവിച്ചിരുന്നു. വൃത്തിഹീനമായ വെള്ളം വീടുകൾക്കുള്ളിൽ കയറിയിരുന്നത് ബുദ്ധിമുട്ടിനിടയാക്കിയിരുന്നു. തോടിനു കുറുകെ കടന്നു പോകുന്ന പി.ഡബ്ലി.യു.ഡി റോഡിനടിയിലെ ഓവുകളിലെ തടസങ്ങൾ നീക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് പി.ഡബ്‌ളി.യു ഡി. അസിസ്റ്റന്റ് എൻജിനിയറുടെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ ചേർന്നാണ് തോടിലെ തടസങ്ങൾ നീക്കിയത്.