തൃശൂർ: സ്വന്തം നാടുകളിലേയ്ക്ക് മടങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികളെ കളക്ടറേറ്റിൽ നിന്നും യാത്രയാക്കി. 100 അതിഥി തൊഴിലാളികൾ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിലായാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. 50 പേർ സ്റ്റേഷനിൽ നേരത്തേ എത്തിയിരുന്നു. ഉത്തർപ്രദേശിലേക്കാണ് തൊഴിലാളികൾ യാത്ര തിരിച്ചത്. എല്ലാവരുടെയും സ്‌ക്രീനിംഗ് നടത്തിയ ശേഷമായിരുന്നു യാത്ര.