ചാവക്കാട്: ചാർട്ടേഡ് വിമാനത്തിന് അനുമതി നിഷേധിച്ചത് സംസ്ഥാന സർക്കാർ പ്രവാസികളോട് ചെയ്യുന്ന ക്രൂരതയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്. കേന്ദ്ര, കേരള സർക്കാരുകളുടെ പ്രവാസികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് പ്രവാസി ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് സംഘടിപ്പിച്ച 'ഇലയുണ്ട് സദ്യയില്ല' സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി സി. മുഹമ്മദലി അദ്ധ്യക്ഷനായി. ഫൈസൽ കാനാംപുള്ളി, ഹനീഫ ചാവക്കാട്, ടി.എ. ഹാരിസ് എന്നിവർ സംസാരിച്ചു. പ്രവാസി ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി വി. അബ്ദുൽ സലാം സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ലത്തീഫ് ഹാജി നന്ദിയും പറഞ്ഞു.