തൃശൂർ: ഓൺലൈൻ പഠനത്തിന് പുത്തൻ രീതികളുമായി ഒല്ലൂർ നിയോജക മണ്ഡലം . ഇതിനായി എല്ലാ കേന്ദ്രങ്ങളും നേരത്തെ തന്നെ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യങ്ങൾ ഇല്ലാത്തവർക്ക് ആദ്യഘട്ടത്തിൽ താത്ക്കാലിക സംവിധാനവും തുടർന്ന് സ്ഥിരം സംവിധാനവും ഒരുക്കും. ആദ്യഘട്ടം എന്ന നിലയിൽ മണ്ഡലത്തിലെ ആദിവാസി കോളനികളിൽ ഓൺലൈനിലൂടെ പഠന സൗകര്യങ്ങൾ ഒരുക്കുന്നതിനായി വായനശാലകൾ, കമ്മ്യൂണിറ്റി കേന്ദ്രങ്ങൾ എന്നിവയിലേക്ക് കുട്ടികളുടെ പഠനത്തിനായി ടെലിവിഷൻ നൽകും. വിവിധ സന്നദ്ധ സംഘടനകളെയും, സംരംഭകരേയും യോജിപ്പിച്ചാണ് പ്രവർത്തനം സംഘടിപ്പിക്കുക. യു.ആർ.സി, ബി.ആർ.സികളുടെ യോഗത്തിൽ മണ്ഡലത്തിലെ ഏകദേശം എല്ലാ വിദ്യർത്ഥികൾക്കും ഓൺലൈൻ പഠനത്തിന് അവസരം ലഭിക്കുന്നുണ്ടെന്ന് കണക്കുകൾ വിലയിരുത്തി ഗവ. ചീഫ് വിപ്പ് കെ.രാജൻ അറിയിച്ചു. പൊതുവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഏതെങ്കിലും തരത്തിൽ പഠിക്കാനായി സാഹചര്യങ്ങൾ ഇല്ലാതെവന്നാൽ നിർബന്ധമായും മണ്ണുത്തിയിലെ ഗവ . ചീഫ് വിപ്പിന്റെ ക്യാമ്പ് ഓഫീസിൽ ബന്ധപ്പെടണം. ഫോൺ 8848800603.