തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ ഞായറാഴ്ച മുതൽ കർശന നിയന്ത്രണം. കൊവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്നതിനാലും രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാലും ജനങ്ങളുടെ സുരക്ഷയ്ക്കായി സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. പുതിയ നിയന്ത്രണം ഞായറാഴ്ച മുതൽ നിലവിൽ വരും. ഈ സാഹചര്യത്തിൽ രോഗികളുടെ ഒപ്പം ഒരാളെ മാത്രമേ അനുവദിക്കാവൂ എന്ന് കൊവിഡ് സെൽ സൂപ്രണ്ടിന് നിർദ്ദേശം നൽകിയതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു