തൃശൂർ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് വെബിനാർ നടത്തുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി. മിനി അറിയിച്ചു. 'ജൈവവൈവിദ്ധ്യ സംരക്ഷണത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക്' എന്നതാണ് വിഷയം. രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനത്തെ ജൈവ വൈവിദ്ധ്യ പരിപാലന സമിതികളിലെ ആദ്യത്തെ നൂറ് പേർക്ക് പരിപാടിയിൽ പങ്കെടുക്കാം. ജൂൺ അഞ്ച് മുതൽ 30 വരെ ഇതിനായി പ്രത്യേകം തയാറാക്കിയ വെബ്സൈറ്റിൽ ജൈവവൈവിധ്യത്തിന്റെ ചിത്രങ്ങളും അതിനോട് ബന്ധപ്പെട്ട വിവരങ്ങളും നൽകാം. ഏറ്റവും കൂടുതൽ വിവരങ്ങൾ നൽകിയ വ്യക്തികൾക്ക് പ്രോത്സാഹനം നൽകും. എൻട്രികൾ shorturl.at/sFMR8 എന്ന ലിങ്കിൽ സമർപ്പിക്കാം.