തൃശൂർ: റിലയൻസ് കേബിളിടുന്നതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള അഴിമതിയിൽ യു.ഡി.എഫും എൽ.ഡി.എഫും പങ്കുകച്ചവടക്കാരാണെന്ന് കോർപറേഷൻ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എം.എസ് സമ്പൂർണ പറഞ്ഞു. 2013 ൽ അന്നത്തെ മേയർ ആയിരുന്ന ഐ.പി ഇതുമായി ബന്ധപെട്ട് തുടക്കം കുറിച്ചത് മുതൽ ഈ വിഷയത്തിൽ അഴിമതി നടന്നിട്ടുണ്ട്.ഇപ്പോൾ എൽ.ഡി.എഫും ഇതിൽ നിന്ന് കയ്യിട്ട് വാരുകയാണ്. ഇതിന്റെ തെളിവാണ് വിജിലൻസ് അന്വഷണ ഫയലിൽ സർക്കാർ അടയിരിക്കുന്നത്. ഇക്കാര്യത്തിൽ മന്ത്രി എ.സി. മൊയ്തീൻ ജനങ്ങളോട് മറുപടി പറയണമെന്നും സമ്പൂർണ ആവശ്യപ്പെട്ടു.