എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ കോട്ടപ്പുറം തടയണ നിർമ്മാണത്തിൽ നടക്കുന്ന അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി. പി.എം ധർണ നടത്തി. തടയണയുടെ നിർമ്മാണത്തിനെന്ന പേരിൽ ലക്ഷങ്ങൾ ചെലവഴിക്കുകയും പണി പൂർത്തീകരിക്കാതെ ഫണ്ട് വെട്ടിപ്പ് നടത്തി കൊണ്ടിരിക്കുകയുമാണ്. പഞ്ചായത്ത് പ്രസിഡൻ്റിന്റേയും 16-ാം വാർഡ് മെമ്പറുടേയും ഒത്താശയോടെയാണ് ക്രമക്കേട് നടത്തുന്നത്. വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സി.പി.എം വടക്കാഞ്ചേരി ഏരിയാ കമ്മിറ്റിയംഗം ഒ.ബി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം വി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ടി. ദേവസ്സി, വാർഡ് സെക്രട്ടറി എൻ.ബി. ബിജു, മനോജ് പാക്കത്ത്, സി.എ. ഷാജു, ലത വിജയൻ എന്നിവർ സംസാരിച്ചു.