kisan-sabha
കിസാൻ സഭയുടെ നേതൃത്വത്തിൽ നടത്തുന്ന വീട്ടിൽ ഒരു ഫലവൃക്ഷം എന്ന പദ്ധതിയുടെ ഉദ്‌ഘാടനം കുഴൂരിൽ ജില്ലാ സെക്രട്ടറി കെ.വി വസന്തകുമാർ പഞ്ചായത്തിലെ മികച്ച കർഷക പുരസ്കാരം നേടിയ ജോസ് കളപ്പറമ്പത്തിന് മാവിൻ തൈ നൽകിനിർവഹിക്കുന്നു

മാള: കിസാൻ സഭയുടെ നേതൃത്വത്തിൽ വീട്ടിൽ ഒരു ഫലവൃക്ഷം എന്ന പദ്ധതിയുടെ കൊടുങ്ങല്ലൂർ മണ്ഡലതല ഉദ്ഘാടനം സഭ ജില്ലാ സെക്രട്ടറി കെ.വി വസന്തകുമാർ പഞ്ചായത്തിലെ മികച്ച കർഷകനായ ജോസ് കളപ്പറമ്പത്തിന് മാവിൻ തൈ നൽകി നിർവ്വഹിച്ചു. ജില്ലയിൽ പ്ലാവ്, മാവ്, പേര, നെല്ലി, ലൂബിക്ക, സപ്പോട്ട തുടങ്ങിയ അയ്യായിരത്തിൽപ്പരം ഫലവൃക്ഷ തൈകളാണ് വെച്ചുപിടിപ്പിക്കുന്നത്. കിസാൻ സഭ കുഴൂർ പഞ്ചായത്ത് സെക്രട്ടറി വർഗ്ഗീസ് മരോട്ടിക്കൽ, പി എഫ് ജോൺസൺ എന്നിവർ സംസാരിച്ചു.