തൃശൂർ: ലോക്ക് ഡൗൺ കാലത്തും 99,​961 ടൺ നെല്ല് സംഭരിച്ച് സപ്ലൈകോ നൂറുമേനി നേട്ടം കൊയ്തു. 269 കോടിയാണ് നെല്ലിന്റെ മൂല്യം. പാഡി റെസീപ്റ്റ് ഷീറ്റ് ബാങ്കുകളിൽ ഹാജരാക്കിയാൽ ഈ തുക കർഷകർക്ക് ലഭിക്കും. ജില്ലയിൽ 10 ബാങ്കുകൾ വഴി നെൽക്കർഷകർക്ക് 239 കോടി ഇതുവരെ ലഭിച്ചു. 42,​322 പേരാണ് ഇതുവരെ സംഭരണത്തിന് പേര് രജിസ്റ്റർ ചെയ്തത്. ഈ ലോക്ക് ഡൗൺ കാലത്ത് കൃഷിയിറക്കിയ 142 ഏക്കറിൽ 400 ടൺ മാത്രമാണ് ഇനി സംഭരിക്കാനുള്ളത്. മറ്റത്തൂർ (15 ഏക്കർ), നെന്മണിക്കര (15), കാടുകുറ്റി (15), മുരിയാട് (20), നടത്തറ ( 42), മുല്ലശ്ശേരി കോൾ ഡബിൾ (35) എന്നിങ്ങനെയാണ് സംഭരിക്കാനുള്ളത്. ഇത് കൂടി സംഭരിച്ചാൽ സപ്ലൈൈകോ ജില്ലയിൽ സംഭരിച്ച നെല്ല് 1,​02,​500 ടൺ ആകും. ഈ മാസം 15 വരെ നെല്ല് സംഭരണം തുടരും. ഇതോടെ സംഭരിക്കുന്ന നെല്ലിന്റെ മൂല്യം 276 കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

....................................

പി. എസ്.ആർ ലോൺ വഴി കർഷകർക്ക് ലഭിച്ചത്

ജില്ല സഹകരണ ബാങ്ക് 108.02 കോടി,

ഫെഡറൽ ബാങ്ക് 7.50 കോടി

സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ 32.62 കോടി,

ഗ്രാമീൺ ബാങ്ക് 11.95 കോടി

സൗത്ത് ഇന്ത്യൻ ബാങ്ക്-8.84 കോടി ,

പഞ്ചാബ് നാഷണൽ ബാങ്ക്-2.22 കോടി ,

ഇന്ത്യൻ ഓവർസീസ് ബാങ്ക്-1.56 കോടി ,

കനറാ ബാങ്ക്- 14.80 കോടി

വിജയ ബാങ്ക് -0.34 കോടി

ബാങ്ക് ഒഫ് ഇന്ത്യ-48.99 കോടി

2.29 കോടി രൂപ ഡയറക്ട് ഫണ്ട് വഴിയും ലഭിച്ചു.

.............................................

താലൂക്ക് തലത്തിൽ നെല്ല് സംഭരിച്ച കണക്ക്

തൃശൂർ - 40,​995 ടൺ ( ഏറ്റവും കൂടുതൽ സംഭരിച്ചത് തൃശൂരിൽ )

തലപ്പിള്ളി- 28,​926

മുകുന്ദപുരം-12,​382

ചാവക്കാട്- 12,​032

ചാലക്കുടി- 5,​288

കൊടുങ്ങല്ലൂർ-336