തൃശൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് ശ്രീനാരായണപുരം പഞ്ചായത്തിൽ നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീൻ കോച്ചാലിൽ പെരുംതോട് -വലിയതോടിന്റെ തീരത്ത് ഫലവൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം നിർവ്വഹിക്കും. പെരിഞ്ഞനം മുതൽ എറിയാട് വരെ പെരുംതോടിന്റെ 17കിലോമീറ്റർ ദൂരം ഇരുകരകളിലും വനം വകുപ്പിന് നൽകിയ വിവിധയിനം 6500 ഫലവൃക്ഷത്തെകൾ വച്ചുപിടിപ്പിക്കും.