തൃശൂർ: ലോക പരിസ്ഥിതി ദിനത്തിൽ തൃശൂർ സിറ്റി പൊലീസും ഓൺലൈൻ കൂട്ടായ്മയായ ഗാംഗ് ഒഫ് തൃശൂരും ചേർന്ന് 'പ്ലാന്റ് എ ട്രീ' ചാലഞ്ചിന് തുടക്കം കുറിക്കും. പരിസ്ഥിതി ദിനത്തിലോ തുടർന്നുള്ള ദിവസങ്ങളിലോ ഉചിതമായ സ്ഥലത്ത് ഒരു മരം നടുകയും അതിനെ സംരക്ഷിക്കുകയും പരിപാലിക്കുകയുമാണ് ചലഞ്ച്.

ചലഞ്ച് ഏറ്റെടുക്കുന്നവർ നട്ട വൃക്ഷത്തൈയുടെ ഫോട്ടോ തൃശൂർ സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജിന്റെ ഇൻബോക്‌സിലോ അല്ലെങ്കിൽ ഗാംഗ്സ് ഒഫ് തൃശൂരിന്റെ ഫേസ് ബുക്ക് ഗ്രൂപ്പിലോ പോസ്റ്റ് ചെയ്യണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു