തൃശൂർ: മുംബയിൽ നിന്നെത്തിയ രണ്ടുപേർക്കും റഷ്യയിൽ നിന്നെത്തിയ ഒരാൾക്കും അടക്കം നാലുപേർക്ക് രോഗബാധ. ജൂൺ 1 ന് റഷ്യയിൽ നിന്നെത്തിയ മുരിയാട് സ്വദേശി (35), മേയ് 27 ന് മുംബയിൽ നിന്നെത്തിയ ഇരിങ്ങാലക്കുട സ്വദേശിനി (26), 27 ന് മുംബയിൽ നിന്നെത്തിയ വലപ്പാട് സ്വദേശി (35) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പാലക്കാട് സ്വദേശിയായ 5 വയസുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചു. ഇതുവരെ 86 കൊവിഡ് 19 പോസിറ്റീവ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇന്നലെ രണ്ട് പേർ രോഗമുക്തരായി. 8 അന്തർ സംസ്ഥാന വാഹനങ്ങളിലെത്തിയ 42 യാത്രക്കാരെ വീടുകളിലും കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലുമാക്കി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 660 പേരെ ആകെ സ്‌ക്രീൻ ചെയ്തു. ശക്തൻ മാർക്കറ്റിൽ 384 പേരെയാണ് സ്‌ക്രീൻ ചെയ്തത്.
കൊവിഡ് ഇന്നലെ
നിരീക്ഷണത്തിൽ 13,498 പേർ
ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 5 പേർ
ആശുപത്രി വിട്ടത് 2 പേർ
പുതുതായി നിരീക്ഷണത്തിൽ 928 പേർ
ഒഴിവാക്കിയത് 589 പേർ
പരിശോധനയ്ക്ക് അയച്ചത് 137 സാമ്പിൾ
പരിശോധനയ്ക്ക് അയച്ചത് 3167
ലഭിക്കാനുള്ളത് 650 സാമ്പിളുകൾ