മണ്ണുത്തി: ടി. വി ചലഞ്ച് ഏറ്റെടുത്ത് ദേവസേന നവമാദ്ധ്യമ ഗ്രൂപ്പ് ഡി.വൈ.എഫ്.ഐക്ക് നാല് ടെലിവിഷനുകൾ നൽകി. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ. വി രാജേഷ് ടെലിവിഷൻ ഏറ്റുവാങ്ങി. ഡി.വൈ.എഫ്.ഐ മണ്ണുത്തി ബ്ലോക്ക് പ്രസിഡന്റ് നബിൻ ശ്രീനിവാസൻ അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വി.സി സുജിത്ത്, സി.പി.എം ലോക്കൽ സെക്രട്ടറി എം.എസ് പ്രദീപ് കുമാർ, ദേവസേന നവ മാദ്ധ്യമ പ്രതിനിധി വിപിൻ ടി.വി, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ.എ അനീഷ്, കെ.ജി ബൈജു, പ്രജിൻ എം.പി എന്നിവർ പങ്കെടുത്തു.