kannadi
ശ്രീനാരായണ ഗുരു തീർത്ഥാടന ടുറിസം സർക്യുട്ട് പദ്ധതി ഉപേക്ഷിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ.പി.സി.സി ഒ.ബി.സി കോൺഗ്രസിന്റെ നേതൃത്വത്തിൽ എജീസ് ഓഫീസിന് മുന്നിൽ നടത്തിയ കണ്ണാടി സമരം നടത്തി ഒ.അബ്ദുറഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ : ശ്രീനാരായണ ഗുരു തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതി ഉപേക്ഷിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ.പി.സി.സി ഒ.ബി.സി കോൺഗ്രസിന്റെ നേതൃത്വത്തിൽ എജീസ് ഓഫീസിന് മുന്നിൽ കണ്ണാടി സമരം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണൻ ചേലക്കര അദ്ധ്യക്ഷത വഹിച്ചു. ജോസ് വള്ളൂർ, കെ.വി ദാസൻ, വിനീഷ് തയ്യിൽ, സുജിത്ത് പുൽപ്പിള്ളി, എ.വി സജീവ് എന്നിവർ സംസാരിച്ചു.