nattika-panchayath-parist
നാട്ടിക ഗ്രാമപഞ്ചായത്ത് പരിസ്ഥിതി ദിനാചരണം പ്രസിഡന്റ് പി. വിനു ഉദ്ഘാടനം ചെയ്യുന്നു

തൃപ്രയാർ: നാട്ടിക പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് പി. വിനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. എ ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു. ബിന്ദു പ്രദീപ്, ഇന്ദിരാ ജനാർദ്ദനൻ, പി. എം സിദ്ദിഖ്, സി. ജി അജിത്കുമാർ, സജിനി ഉണ്ണിയാരം പുരക്കൽ തുടങ്ങിയവർ പങ്കെടുത്തു.

നാലാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേത്രത്വത്തിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് പി. എം സിദ്ദിഖ് തൈ നട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് പുഷ്‌പാംഗദൻ ഞായക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. വിശ്വ കേരള കലാവേദിയുടെ നേത്രത്വത്തിൽ നാട്ടിക പഞ്ചായത്ത്‌ ഗ്രൗണ്ട് പരിസരത്തു വൃക്ഷ തൈ നട്ടും പച്ചക്കറി തോട്ടങ്ങളും തുടങ്ങി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വിനു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി. എം സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു.

തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ കഴിമ്പ്രം ഡിവിഷന്റെ പരിസ്ഥിതിദിനാഘോഷം പാലപ്പെട്ടി ബീച്ചിലെ സുമോദ് കുറുപ്പത്തിന്റെ കൃഷിസ്ഥലത്ത് വൃക്ഷതൈ നട്ട് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കെ.ജെ. യദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. കടൽ തീരത്തെ പറമ്പ് കാടാക്കി മാറ്റിയ മാതൃക പരിസ്ഥിതി പ്രവർത്തകൻ സുമോദ് കുറുപ്പത്തിനെ കഴിമ്പ്രം ഡിവിഷൻ 'സല്യൂട്ട് സക്സസ് പുരസ്‌കാരം' നൽകി ആദരിച്ചു. തീരദേശത്ത് 150 വൃക്ഷതൈകൾ സുമോദിന്റെ തീരദേശഭൂമിയിൽ വച്ചു പിടിപ്പിച്ചു. സാമൂഹിക പ്രവർത്തകരായ പ്രിയൻ കാഞ്ഞിരപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

മണപ്പുറം ഫൗണ്ടേഷൻ, വലപ്പാട് പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ്ബുമായി സഹകരിച്ച് ലോകപരിസ്ഥിതി ദിനം ആചരിച്ചു. കോതകുളത്തിന് സമീപം ലോക ഭൗമ ദിനത്തിൽ നട്ട കണിക്കൊന്ന ചെടികൾക്ക് സംരക്ഷണ കവചം തീർത്ത് വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ മുഖ്യാതിഥിയായി. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ഇൻചാർജ് ജോർജ്ജ് .ഡി . ദാസ്, മണപ്പുറം ഫിനാൻസ് ചീഫ് പി.ആർ.ഒ സനോജ് ഹെർബർട്ട്, വലപ്പാട് വ്യാപാരി വ്യവസായി പ്രസിഡന്റ് ഷാജി ചാലിശ്ശേരി , അജിത് പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. കരയാമുട്ടം യുപി സ്കൂളിൽ വൃക്ഷതൈകൾ നട്ട് നിയോജക മണ്ഡലം ചെയർമാൻ കെ.ജെ. യദുകൃഷ്ണ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ വേദി വലപ്പാട് മണ്ഡലം ചെയർമാൻ മുബീഷ് പനയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു..