തൃശൂർ: ആവാസ വ്യവസ്ഥയ്ക്കനുസരിച്ച് മൃഗങ്ങൾക്ക് താമസിക്കാവുന്ന രീതിയിൽ പുത്തൂർ സുവോളജിക്കൽ പാർക്ക് അടിമുടി മാറും. പാർക്കിനെ നാല് മേഖലകളായി തിരിച്ച് ജീവികളുടെ ആവാസവ്യവസ്ഥയ്ക്കനുസരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ വൃക്ഷത്തൈകളുടെ നടീൽ കർമ്മം ചീഫ് വിപ്പ് അഡ്വ. കെ. രാജൻ നിർവഹിച്ചു. ഇതിനായി 15,000 വിവിധ വൃക്ഷത്തൈകളും, 15,000 വിവിധയിനം മുള, പന എന്നിവയുടെ തൈകളും തയ്യാറായി. കൻഹ സോൺ, സൈലന്റ് വാലി സോൺ, സുളു ലാൻഡ്, ഷോല സോൺ എന്നിങ്ങനെ വ്യത്യസ്തമായ മേഖലകളായി പാർക്കിനെ തിരിച്ചിട്ടുണ്ട്. ഓരോ മേഖലയ്ക്കും അനുയോജ്യമായ വൃക്ഷങ്ങൾ, മുള, പന, വിവിധ ഇനം പുഷ്പലതാദികൾ എന്നിവയുടെ പത്തുലക്ഷത്തോളം തൈകൾ നട്ടു പിടിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

പദ്ധതി ഇങ്ങനെ

മൃഗങ്ങളെ മാറ്റുന്നത് ഈവർഷം അവസാനത്തോടെ

ഒരുങ്ങുന്നത് 338 ഏക്കർ വനഭൂമി.

വന്യജീവികൾക്കായി 23 വാസസ്ഥലങ്ങൾ

സൂ ഹോസ്പിറ്റൽ സമുച്ചയം.

നീക്കിവെച്ചത് 360 കോടി രൂപ

കിഫ്ബിയിൽ നിന്നും 269.75 കോടി

ബാക്കി സംസ്ഥാന ബഡ്ജറ്റ് വിഹിതം.