dharna
ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ : ഏകപക്ഷീയമായ സ്ഥലം മാറ്റങ്ങളും മാനദണ്ഡം ലംഘിച്ചുള്ള ചാർജ്ജ് കൈമാറ്റവും അവസാനിപ്പിക്കുക, കേഡർ സംയോജനം നിലവിൽ വരും വരെ ഒഴിവുകളിൽ ജീവനക്കാർക്ക് താത്കാലിക പ്രമോഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. തൃശൂർ റീജ്യണൽ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ടി.ആർ ജോയി അദ്ധ്യക്ഷത വഹിച്ചു. സാജൻ.സി. ജോർജ്ജ്, എ.കെ രമേഷ്, സേതുനാഥ് എന്നിവർ സംസാരിച്ചു.