തൃശൂർ: പരിസ്ഥിതി ദിനത്തിൽ കെ.എസ്.കെ.ടി.യു ജില്ലാ നേതൃത്വത്തിൽ യൂണിറ്റ് കേന്ദ്രങ്ങളിലും, പൊതുസ്ഥലങ്ങളിലും വിവിധ തരത്തിലുള്ള ഫലവൃക്ഷത്തൈകൾ നട്ടു. ജില്ലാ സെക്രട്ടറി ടി.കെ വാസു പാഞ്ഞാൾ പഞ്ചായത്തിലെ ഉതുവടിയിൽ വൃക്ഷതൈ നട്ടു. ജില്ലാ പ്രസിഡന്റ് എം.കെ പ്രഭാകരൻ കൊട്ടേക്കാട് വലിയപറമ്പിലും, ജില്ലാ ട്രഷറർ വർഗ്ഗീസ് കണ്ടംകുളത്തി ഒല്ലൂരിലും, എ. എസ് ദിനകരൻ തൃപ്രയാർ കിഴക്കേ നടയിലെ സരയൂ തീരത്തും വൃക്ഷതൈ നടുന്നതിന് നേതൃത്വം നൽകി..