bjp
കർഷകമോർച്ചയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണ ജില്ലാതല ഉദ്ഘാടനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ : പരിസ്ഥിതി ദിനത്തിൽ സുഫല കേരളം പദ്ധതി പ്രകാരം കർഷക മോർച്ചയുടെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകർ ഒരു ലക്ഷത്തിലധികം ഫല വൃക്ഷതൈകൾ നട്ടു. ജില്ലാതല ഉദ്ഘാടനം പുതുക്കാട് ചെങ്ങാലൂർ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്‌കുമാർ നിർവഹിച്ചു. മോർച്ച ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, മണ്ഡലം പ്രസിഡന്റ് ഏ.ജി രാജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത്, ജീവൻ അമ്മാടത്ത് എന്നിവർ നേതൃത്വം നൽകി. തൃശൂരിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് സംപൂർണ്ണ, സംസ്ഥാന വക്താവ് അഡ്വ.ബി ഗോപാലകൃഷ്ണൻ, നാട്ടികയിൽ സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ഒല്ലൂരിൽ അഡ്വ. രവികുമാർ ഉപ്പത്ത്, വടക്കാഞ്ചേരിയിൽ അഡ്വ. ഉല്ലാസ് ബാബു തുടങ്ങിയവർ തൈ നട്ടു.