തൃശൂർ : കളക്ടറേറ്റ് അങ്കണത്തിലെ ഔഷധ സസ്യ ഉദ്യാന നവീകരണത്തിന്റെ ഉദ്ഘാടനവും പരിസ്ഥിതി ദിനാചരണവും മന്ത്രി എ.സി മൊയ്തീൻ നിർവഹിച്ചു. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ഇതോടൊപ്പം ഇപ്പോഴുള്ള ഉദ്യാനത്തോട് അനുബന്ധിച്ചുള്ള 10 സെന്റ് സ്ഥലത്തും ഔഷധസസ്യം വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഔഷധിയും സംസ്ഥാന മെഡിക്കൽ പ്ലാന്റ് ബോർഡും ചേർന്നാണ് ആവശ്യമുള്ള തൈകൾ നൽകിയത്. ജില്ലാ കളക്ടർ എസ്. ഷാനവാസ്, ഔഷധി എം.ഡി കെ.വി ഉത്തമൻ, കെ.എസ്. രജിതൻ, ഡോ. ഒ.എൽ പയസ്, എ.ഡി.എം റെജി പി. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു..