കാഞ്ഞാണി: പരിസ്ഥിതി ദിനത്തിൽ പ്രധാനമന്ത്രിയുടെ എന്റെ ഗ്രാമം, സ്വാശ്രയ ഗ്രാമം പദ്ധതിയുടെ ഭാഗമായി പച്ചക്കറിക്കൃഷിക്ക് ബി.ജെ.പി മണലൂർ പഞ്ചായത്ത് കമ്മിറ്റി തുടക്കം കുറിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണലൂർ മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പിൽ, ജില്ലാ വൈസ് പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, സി.ആർ. അഭിമന്യു, പ്രവീൺ പറങ്ങാട്ട്, ലാൽ പൊറ്റേക്കാട്ട്, സിനു കരുവത്ത്, മനോജ് പണിക്കശ്ശേരി, രാജശേഖർ പെറ്റേക്കാട്ട്, മിനി അനിൽകുമാർ, മീര സതീശൻ, കണ്ണൻ നടുവത്ത് എന്നിവർ പങ്കെടുത്തു.