പൂത്തൂർ: ലോക പരിസ്ഥിതി ദിനത്തിൽ ബി.ഡി.ജെ.എസ് പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടുന്നതിന്റെ ഉദ്ഘാടനം ബി.ഡി.ജെ.എസ് ഒല്ലൂർ നിയോജക മണ്ഡലം സെക്രട്ടറി ചിന്തു ചന്ദ്രനും ബി.ഡി.ജെ.എസ് പുത്തൂർ പഞ്ചായത്ത് കോർഡിനേറ്റർ സുധാകരൻ പൂണത്തും ചേർന്ന് വൃക്ഷത്തൈ നട്ട് നിർവഹിച്ചു. പുത്തൂർ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ആനന്ദൻ പാറയ്ക്കൽ, ശിവരാമൻ. കെ.കെ എന്നിവർ നേതൃത്വം നൽകി.