ചാവക്കാട്: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജൈവ വൈവിധ്യ പരിസ്ഥിതി സംഘടനയായ ഗ്രീൻ ഹാബിറ്റാറ്റിന്റെ നേതൃത്വത്തിൽ കടലോര വനവത്കരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടലും അറപ്പത്തോടുകളിൽ കണ്ടൽ വച്ചു പിടിപ്പിക്കലും സംഘടിപ്പിച്ചു.
കാൽ നീണ്ടി, ചെമ്പാണി, മുളക് കണ്ടൽ എന്നിവയുടെ നൂറോളം കണ്ടൽ തൈകളും ബദാം, പുന്ന, ഉങ്ങ് തുടങ്ങി വൃക്ഷത്തൈകളുമാണ് കടൽത്തീരത്ത് വച്ചുപിടിപ്പിച്ചത്. എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ സംഘടിപ്പിച്ച പരിപാടി ഗ്രീൻ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറും വനമിത്ര അവാർഡ് ജേതാവുമായ എൻ.ജെ. ജെയിംസ് ഉദ്ഘാടനം ചെയ്തു. സലീം ഐഫോക്കസ്, ടി.എച്ച്. ഇജാസ്, എ.എം. നിയാസ്, യു.ഐ. ബാദുഷ എന്നിവർ പങ്കെടുത്തു.