പുറനാട്ടുകര: ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം ഹയർ സെക്കൻഡറി സ്‌കൂളിൽ പരിസ്ഥിതി ദിനത്തിൽ അനിൽ അക്കര എം.എൽ.എ വൃക്ഷത്തൈ നട്ടു. അത്യപൂർവമായ വൃക്ഷത്തൈകൾ പൂർവ വിദ്യാർത്ഥി ആനന്ദൻ എത്തിച്ചിരുന്നു. ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി സദ്ഭവാനന്ദ, സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.എസ്. രജിത, കോ - ഓർഡിനേറ്റർ എം.എസ്. രാജേഷ്, ആനന്ദ് എന്നിവർ പങ്കെടുത്തു.