m-p
തൃശൂർ നിയോജക മണ്ഡലം എം.പീസ് ഹരിതത്തിന്റെ വിത്തിടൽ മണ്ണുത്തി സ്നേഹദീപ്തി കോൺവെന്റിൽ ടി.എൻ.പ്രതാപൻഎം.പി നിർവഹിക്കുന്നു

മണ്ണുത്തി: എം.പീസ് ഹരിതം പദ്ധതിയുടെ ഭാഗമായി തൃശൂർ നിയോജക മണ്ഡലം എം.പീസ് ഹരിതത്തിന്റെ വിത്തിടൽ കർമ്മം മണ്ണുത്തി സ്‌നേഹദീപ്തി കോൺവെന്റിൽ ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു. തൃശൂർ നിയോജക മണ്ഡലം കോ- ഓർഡിനേറ്റർ അനിൽ പൊറ്റേക്കാട്ട് അദ്ധ്യക്ഷനായി. കെ.വി. ദാസൻ, മുൻ എം.എൽ.എ എം.പി. വിൻസെന്റ്, മുൻ മേയർ ഐ.പി. പോൾ, ഡിവിഷൻ കൗൺസിലർ അഡ്വ. എ.എസ്. രാമദാസ്, സമരിറ്റൻ സിസ്റ്റേഴ്‌സ് ജനറൽ സുപ്പീരിയർ റവ. സിസ്റ്റർ ആനി തോമസിയ, ജോസ് പാലോക്കാരൻ, ആൽഫ്രഡ് മേനാച്ചേരി എം.ആർ. റോസിലി, സണ്ണി വാഴപ്പിള്ളി, സിസ്റ്റർ പുഷ്പ, ജിത്ത് ചാക്കോ, ജെൻസൻ ജോസ് എന്നിവർ പ്രസംഗിച്ചു.