haritham-pathathi
പെരിഞ്ഞനം സർവീസ് സഹകരണ ബാങ്കിന്റെ ഹരിതം സഹകരണം സുഭിക്ഷ കേരളം പദ്ധതിയുടെ ഉദ്ഘാടനം കൊടുങ്ങല്ലൂർ സഹകരണ സംഘം അസി.രജിസ്ട്രാർ സി.കെ. ഗീത നിർവഹിക്കുന്നു

കയ്പമംഗലം: പെരിഞ്ഞനം സർവീസ് സഹകരണ ബാങ്കിന്റെ ഹരിതം സഹകരണം സുഭിക്ഷ കേരളം പദ്ധതിയുടെ ഉദ്ഘാടനം കൊടുങ്ങല്ലൂർ സഹകരണ സംഘം അസി. രജിസ്ട്രാർ സി .കെ ഗീത നിർവഹിച്ചു. സുഭിക്ഷ കേരളം പദ്ധതി പ്രകാരം ആരംഭിക്കുന്ന കപ്പ, മഞ്ഞൾ, ഇഞ്ചി വാഴ കൃഷിയുടെയും മത്സ്യ കൃഷിയുടെയും ഉദ്ഘാടനവും നടന്നു . പെരിഞ്ഞനം ഓണപ്പറമ്പിലുള്ള ഹെൽത്ത് സബ്‌സെന്ററിൽ തെങ്ങിൻ തൈ നട്ടു.

അത്യുത്പാദന ശേഷിയുള്ള 1,000 കുറ്റിയാടി സ്‌പെഷ്യൽ തെങ്ങിൻ തൈകൾ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്തു . ബാങ്ക് പ്രസിഡന്റ് ഡോ .എൻ .ആർ ഹർഷകുമാർ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി സി .പി ഉണ്ണിക്കൃഷ്ണൻ, ബാങ്ക് ഭരണ സമിതി അംഗം എൻ .കെ അബ്ദുൾ നാസർ, ബാങ്ക് വൈസ് പ്രസിഡന്റ് കെ . ബാബു, ഭരണസമിതി അംഗങ്ങൾ , ജീവനക്കാർ, പൊതു പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.