വെള്ളാങ്കല്ലൂർ : കടലായി, കാരുമാത്ര, പാലക്കുന്ന്, പള്ളിനട, കോണത്തുകുന്ന് കൊല്ലംകുഴി ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 15ഓളം പേർക്ക് പരിക്ക്. പാലപ്ര കുന്ന് വാത്യാട്ട് പത്മനാഭൻ, തെക്കേടത്ത് അരവിന്ദാക്ഷൻ, അരവിന്ദാക്ഷന്റെ ഭാര്യ നീതു, തൈപ്പറമ്പിൽ ശശി ഭാര്യ സ്വപ്ന, കടലായി ചാണലി പറമ്പിൽ ഹൈദർ ഹാജി, പഴമ്പിള്ളി പറമ്പിൽ മാധവന്റെ ഭാര്യ രാധ, ചാണലി പറമ്പിൽ നാസർ, മകളുടെ വീട്ടിൽ താമസിക്കുന്ന കൊടുങ്ങല്ലൂർ സ്വദേശി ആളം പറമ്പിൽ അലിയുടെ ഭാര്യ റുഖിയ, കാരുമാത്ര സിറാജിന്റെ രണ്ടു വയസുകാരിയായ മകൾ മുഹ്‌സിന തുടങ്ങിയവരെയാണ് നായ്ക്കൾ കടിച്ചത് .

പേവിഷബാധയുള്ള നായ്ക്കളാണോ എന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. പരിക്കേറ്റവരെ ആദ്യം കൊടുങ്ങല്ലൂർ ഗവ. ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തെരുവ് നായ്ക്കളുടെ ശല്യം വെള്ളാങ്കല്ലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചു വരുന്നതായി നാട്ടുകാർ പരാതി പെട്ടിട്ടും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല.