charamam-balasingh
ചരമം ബാലസിംഗ്

വലപ്പാട് : കോതകുളം ബീച്ച് കൂക്കപ്പറമ്പിൽ കെ.ആർ.ബാലസിംഗ് (68) നിര്യാതനായി. എയർഫോഴ്സിൽ ടെക്നിക്കൽ വിഭാഗത്തിൽ നിന്നും വിരമിച്ചു. ബി.ജെ.പി നാട്ടിക നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, ജില്ല കൗൺസിൽ അംഗം, അസോസിയേഷൻ ഒഫ് ഓട്ടോ മൊബൈൽ വർക്ക്ഷോപ്സിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. എസ്. എൻ.ഡി.പി വട്ടപ്പരത്തി ശാഖ യൂണിയൻ കമ്മിറ്റി അംഗമാണ്.സംസ്കാരം നടത്തി. ഭാര്യ സുശീല. മക്കൾ :മൻമോഹൻ, ജയ്മോഹൻ, ദീപ. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, യുവമോർച്ച സംസ്ഥാന സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഇ.പി ഹരീഷ് കുമാർ, എയർ ഫോർസ് അസോസിയേഷൻ തൃശൂർ ചാപ്റ്റർ ഹെഡ് സതീശൻ, എ.എൻ.ജെ തോമസ്, ജോസഫ് എന്നിവർ അന്തിമോപചാരമർപ്പിച്ചു.