തൃശൂർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി ലോക്ക് ഡൗൺ മൂലം അകപ്പെട്ടുപോയവരുടെ (അന്യസംസ്ഥാന തൊഴിലാളികൾ ഒഴികെയുള്ള) വിവരം ശേഖരിക്കുന്നു. അവരവരുടെ നാട്ടിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവർ അവരുടെ പേര്, വിലാസം, സ്വന്തം ജില്ല, സംസ്ഥാനം, മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ കളക്ടറേറ്റിലെ കൺട്രോൾ റൂമിലോ ഇന്നുതന്നെ അറിയിക്കണം. ഇന്ന് ഒരു ദിവസം മാത്രമേ ഈ സൗകര്യം ലഭിക്കൂ.
കൺട്രോൾ റൂം നമ്പർ : 0487 2362424, 9447074424.
ഇ മെയിൽ : cthrissur333@gmail.com