ചാലക്കുടി: വൃക്ഷത്തൈ നട്ടും, വന സംരക്ഷണ സന്ദേശം നൽകിയും നാടാകെ പരിസ്ഥി ദിനം ആചരിച്ചു. ചാലക്കുടി നഗരസഭ അങ്കണത്തിൽ ബി.ഡി ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, ബിജി സദാനന്ദൻ, സെക്രട്ടറി എം.എസ് ആകാശ് തുടങ്ങിയവർ സംസാരിച്ചു. സോഷ്യൽ ഫോറസ്ട്രിയുടെ സഹകരണത്തോടെ പതിനായിരം ഫലവൃക്ഷത്തൈകളാണ് വിതരണം ചെയ്തത്. മുപ്പത്തിയാറ് വാർഡുകളിലും തൈകൾ നട്ടു.
ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിലെ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ബി.ഡി ദേവസി എം.എൽ.എ ചെയ്തു. പ്രസിഡന്റ് കെ.കെ ഷീജു അദ്ധ്യക്ഷയായി. ബ്ലോക്ക് പരിധിയിലെ ആർ.ഡി ഏജന്റുമാർ ശേഖരിച്ച നാടൻ തൈകൾ വിതരണം ചെയ്യലും എം.എൽ.എ നിർവഹിച്ചു.
മേലൂർ സാൻജോ നഗറിൽ സി.പി.എം ബ്രാഞ്ച് കമ്മറ്റിയുടെ നേൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. ബി.ഡി ദേവസി എം.എൽ.എ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം വി.ഡി തോമസ് തുടങ്ങിയവർ സംസാരിച്ചു.
കെ.പി.എം.എസ് കൊരട്ടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ വിതരണവും, നടീലും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.ആർ സുമേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം രമ അർജ്ജുനൻ അദ്ധ്യക്ഷത വഹിച്ചു. കേരള പുലയ മഹിളാ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഉഷ വേണു, കെ.സി സുരു എന്നിവർ പ്രസംഗിച്ചു.
മഹിളാസംഘം ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി വളപ്പിൽ ഫലവൃക്ഷ തൈകളും, പച്ചക്കറി തൈകളും നട്ടു. ആശുപത്രി സൂപ്രണ്ട് ഡോ. എൻ.എ ഷീജ ഉദ്ഘാടനം ചെയ്തു. മഹിളാസംഘം മണ്ഡലം പ്രസിഡന്റും നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷയുമായ ബിജി സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.
ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നൂറിലധികം ഫലവൃക്ഷതൈകൾ നടുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഡയറക്ടർ ഫാ.വർഗീസ് പാത്താടൻ തൈ നട്ട് ഉദ്ഘാടനം നടത്തി. സെന്റ് ജെയിംസ് അഗ്രികൾച്ചറൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഫാ. തോമസ് ഇളങ്കുന്നപ്പുഴ , ഓപ്പറേഷൻസ് മാനേജർ പൗലോസ് ടി ജെ , മെയിന്റനൻസ് സൂപ്പർവൈസർ കെ.ഒ. വർഗീസ് തുടങ്ങിയവർ സന്നിഹിതരായി.