തൃശൂർ: കുടുംബശ്രീ ചച മച കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം പ്ലാവിൻ തൈ നട്ട് മന്ത്രി എ.സി മൊയ്തീൻ നിർവഹിച്ചു. എസ്. എൻ പുരം കോച്ചാലി പെരുന്തോട് നവോദയ കുടുംബശ്രീ അംഗമായ രഞ്ജിത സനോജിന്റെ വീട്ടുവളപ്പിലാണ് തൈ നട്ടത്. കുടുംബശ്രീ അംഗങ്ങൾ ലോക് ഡൗൺ കാലം ഫലപ്രദമായി വിനിയോഗിച്ച് ചക്ക കുരു ചലഞ്ച് - മാങ്ങയണ്ടി ചലഞ്ച് കാമ്പയിന്റെ ഭാഗമായി മുളപ്പിച്ച വൃക്ഷതൈയാണ് മന്ത്രി നട്ടത്. ജില്ലയിലെ 100 സി.ഡി.എസുകളിലായി പരിസ്ഥിതി ദിനത്തിൽ 31,000 തൈകളാണ് നട്ടത്. ഇ. ടി. ടൈസൺ മാസ്റ്റർ എം. എൽ. എ അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കയ്പമംഗലം സി. ഡി. എസിന് കുടുംബശ്രീയുടെ വിവിധ പദ്ധതികൾക്കായി 28 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.