തൃശൂർ: നാഷണൽ സർവ്വീസ് സ്‌കീമിന്റെ നേതൃത്വത്തിൽ തൃശൂർ മോഡൽ ബോയ്സ് സ്കൂളിൽ ജില്ലയിൽ പതിനായിരം പ്ലാവിൻ തൈകൾ നടുന്ന പ്ലാന്തൽ കൂട്ടം പദ്ധതിക്ക് തുടക്കമായി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്ലാവ് നട്ട് പരിസ്ഥിതി ദിന പരിപാടി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ വി. എം കരീം, എൻ. എസ് കോർഡിനേറ്റർ പ്രതീഷ് പി. ആർ, പി.ഒ.സി. റസ്സൽ ഗോപിനാഥ് എന്നിവർ പങ്കെടുത്തു.