വാടാനപ്പള്ളി: മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി കാമ്പയിൻ വാടാനപ്പിള്ളി പഞ്ചായത്തിൽ ആരംഭിച്ചു. വാടാനപ്പിള്ളി ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ഗോപകുമാറിന്റെ വസതിയിൽ ഓർമ്മമരം നട്ട് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഗോപകുമാറിന്റെ സമർപ്പിത സേവനത്തിനുള്ള ആദരമാണ് ഓർമ്മ മരം. കൊവിഡ് പ്രതിരോധ രംഗത്തുള്ള ആരോഗ്യ പ്രവർത്തകർ, പൊലീസ്, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരെ ആദരിക്കുന്നതിന്റെയും ലോകത്തിന്റെ വിവിധയിടങ്ങളിൽ പൊലിഞ്ഞുപോയ ജീവനുകളെ സ്മരിക്കുന്നതിന്റെയും ഭാഗമായാണ് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ജൂൺ 5 മുതൽ 15 വരെ ഓർമ്മമരം കാമ്പയിൻ നടത്തുന്നത്.