തൃശൂർ: മുംബയിൽ നിന്നും ഇന്നലെയെത്തിയ ട്രെയിനിൽ വന്നത് 85 യാത്രക്കാർ. ലോക് ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിലാണ് മുംബയിൽ നിന്നും തിരുവനന്തപുരം വരെ പോകുന്ന സ്‌പെഷ്യൽ ട്രെയിനിൽ ഇവർ തൃശൂരിലെത്തിയത്. ഇതിൽ തൃശൂർ ജില്ലക്കാർ 75 പേരാണ്. പാലക്കാട് ജില്ലയിലുള്ളവരാണ് 10 പേർ. ഇവരിൽ നിന്നും 79 പേരെ ഹോം ക്വാറന്റൈനിലും, അഞ്ച് പേരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിലുമാക്കി. രോഗ ലക്ഷണം പ്രകടിപ്പിച്ച തൃശൂർ സ്വദേശിയായ ഒരു യാത്രക്കാരനെ കൊവിഡ് ആശുപത്രിയിലാക്കി.