ചെറുതുരുത്തി: കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച 2019-20 അദ്ധ്യയന വർഷത്തെ എ.എച്ച്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ജൂൺ 10 മുതൽ 13 വരെയും ബി.എ 2,4, 6 സെമസ്റ്റർ തിയറി പരീക്ഷകൾ ജൂൺ 17 മുതൽ 24 വരെയും നടത്താൻ സർക്കാർ ഉത്തരവായിട്ടുണ്ട്. പരീക്ഷയ്ക്ക് വരുന്ന വിദ്യാർത്ഥികൾ തലേ ദിവസം തന്നെ കലാ മണ്ഡലത്തിൽ ഹാജരാകേണ്ടതാണ് കലാമണ്ഡലത്തിനകത്തേക്ക് വിദ്യാർത്ഥികൾക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. വിദ്യാർത്ഥികൾ കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാസ്‌കും, സാനിറ്റൈസറും കരുതേണ്ടതാണ്. ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന മറ്റ് നിർദ്ദേശങ്ങർ പാലിച്ചുകൊണ്ടു മാത്രമേ പരീക്ഷ എഴുതാൻ കഴിയുകയുള്ളൂവെന്ന് കലാമണ്ഡലം രജിസ്ട്രാർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.