മാള: കേന്ദ്ര ,സംസ്ഥാന സർക്കാരുകൾ ജൂൺ 9 മുതൽ ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും സാമൂഹിക വ്യാപനം കണക്കിലെടുത്ത് മാള മുഹിയിദീൻ ജുമാ മസ്ജിദ് അടക്കം അഞ്ച് പള്ളികൾ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. കൊവിഡ് 19 സാമൂഹിക വ്യാപനം അതീവ ഗുരുതരമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ കണക്കിലെടുത്ത് ഇത്തരമൊരു തീരുമാനം എടുത്തത്. മുഹിയിദീൻ ജുമാ മസ്ജിദും കീഴിലുള്ള മസ്ജിദുകളാണ് തുറക്കേണ്ടതില്ലെന്ന വേറിട്ട തീരുമാനമെടുത്തതെന്ന് മാള മഹല്ല് പ്രസിഡന്റ് എ.എ അഷറഫ് അറിയിച്ചു.