തൃശൂർ: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പിയുടെ ഗൃഹസമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സാഹിത്യകാരൻ വൈശാഖനും നടൻ ജയരാജ് വാര്യർക്കും പ്രധാനമന്ത്രിയുടെ കത്തും ലഘുലേഖയും നൽകി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ നിർവഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ആർ ഹരി, അഡ്വ. ഉല്ലാസ് ബാബു, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ, വിബിൻ അയിനിക്കുന്നത്ത്, ശ്രീജിത്ത് വാകയിൽ, സന്തോഷ് എന്നിവർ പങ്കാളികളായി.