തൃശൂർ: ഇന്നലെ 16 പേർക്ക് കൂടി കൊവിഡ്. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച 77 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 111 ആയി. ബഹ്‌റൈനിൽ നിന്നും മേയ് 27ന് വന്ന ഇരിങ്ങാലക്കുടയിലെ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു.

41കാരിയായ അമ്മയ്ക്കും 14 വയസുള്ള മകൾക്കും 11, 6, 3 പ്രായത്തിലുള്ള ആൺമക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ബഹ്റൈനിൽ നിന്ന് വന്ന അമ്മാടം സ്വദേശിക്കും (26) മുംബയിൽ നിന്ന് മേയ് 27ന് വന്ന പുതുക്കാട് സ്വദേശികളായ അമ്മയ്ക്കും (49) മകനും (20) മേയ് 27ന് തന്നെ മുംബയിൽ നിന്നും വന്ന ചാലക്കുടി സ്വദേശിക്കും (23) പുന്നയൂർ സ്വദേശിക്കും (40) മേയ് അഞ്ചിന് വന്ന കൊടകര സ്വദേശിക്കും (33) രോഗബാധയുണ്ട്.

മേയ് 27 ന് കുവൈത്തിൽ നിന്നും വന്ന വെള്ളാങ്കല്ലൂർ സ്വദേശിക്കും (48) കയ്പമംഗലം സ്വദേശിക്കും (31) അബുദാബിയിൽ നിന്നും മേയ് 28ന് വന്ന അവിണിശ്ശേരി സ്വദേശിയായ ബാലനും (4) ജൂൺ രണ്ടിന് ഖത്തറിൽ നിന്ന് വന്ന തണ്ടിലം സ്വദേശിക്കും (50) രോഗമുള്ളതായി കണ്ടെത്തി. മേയ് 25ന് ഡൽഹിയിൽ നിന്നും വന്ന വലപ്പാട് സ്വദേശിക്കും (52) കോവിഡ്-19 പോസിറ്റീവാണ്. ഇന്നലെ 411 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിൽ വന്നത്. 153 പേർക്ക് കൗൺസലിംഗ് നൽകി. റെയിൽവേ സ്‌റ്റേഷനുകളിലും ബസ്‌ സ്റ്റാൻഡുകളിലുമായി 552 പേരെ സ്‌ക്രീൻ ചെയ്തു. ശക്തൻ മാർക്കറ്റിൽ 309 പേരെയാണ് സ്‌ക്രീൻ ചെയ്തത്. ഡെങ്കിപ്പനി തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളാനിക്കര മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി.

നിരീക്ഷണത്തിലുള്ളത്

ആകെ 13,259 പേർ

ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 22

ആകെ രോഗമുക്തരായത് 26 പേർ

നിരീക്ഷണത്തിൽ നിന്ന് മാറ്റിയത് 1,016 പേർ

ഇന്നലെ പരിശോധനയ്ക്കയച്ചത് 252 സാമ്പിൾ

ആകെ അയച്ചത് 3,628 സാമ്പിൾ

ഫലം ലഭിക്കാനുള്ളത് 929 സാമ്പിൾ