ചാലക്കുടി: നിയോജക മണ്ഡലം പരിധിയിൽ ശനിയാഴ്ച ആറ് പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശങ്ങളിൽ നിന്നെത്തി നഗരസഭ പരിധിക്ക് പുറത്തെ കേന്ദ്രത്തിൽ ക്വാറന്റീനിൽ കഴിയുന്ന അഞ്ച് പേർക്കും മഹാരാഷ്ട്രയിൽ നിന്നെത്തി പോട്ടയിലെ കേന്ദ്രത്തിൽ കഴിഞ്ഞ ഒരാൾക്കുമാണ് കൊവിഡ് പൊസിറ്റീവായത്. ഇവരെയെല്ലാം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസത്തിനുള്ളിൽ കൊരട്ടിയിലെ ത്വക് രോഗാശുപത്രിയിൽ സജ്ജമാക്കിയ കൊവിഡ് വാർഡുകളിലേയ്ക്ക് രോഗികളെ കൊണ്ടു വന്നുതുടങ്ങുമെന്ന് അറിയുന്നു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ എണ്ണം കൂടിയതാണ് കാരണം. കൊരട്ടി ആശുപത്രിയിൽ ഒരു മാസം മുമ്പ് ഇതിന്റെ ഒരുക്കം ആരംഭിച്ചിരുന്നു.