പാവറട്ടി: കേരള സർക്കാരിന്റെ ഒരു കോടി ഫലവൃക്ഷത്തൈകളുടെ വിതരണം പദ്ധതിയുടെ ഭാഗമായി വെങ്കിടങ്ങ് കൃഷിഭവൻ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പദ്മിനി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെന്നി ജോസഫ് മുഖ്യാതിഥിയായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. മനോഹരർ, ജനപ്രതിനിധികളായ രത്‌നവല്ലി സുരേന്ദ്രൻ, കെ.വി. വേലുക്കുട്ടി, ശോഭന മുരളി, രതി എം. ശങ്കർ, അപ്പു ചീരോത്ത്, കൃഷി ഓഫീസർ അശ്വതി ജി. പ്രസാദ് എന്നിവർ സംസാരിച്ചു. തക്കാളി, വെങ്ങ, പയർ, വഴുതന, മുളക്, കറിവേപ്പ് തുടങ്ങിയവയുടെ തൈകളാണ് വിതരണം ചെയ്തത്.