തൃപ്രയാർ: നാട്ടികയിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിന് ടി.വി നൽകുന്ന പദ്ധതി വിദ്യഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. നാട്ടിക ഗവ. ഫിഷറീസ് സ്‌കൂളിൽ നടന്ന ചടങ്ങിൽ എൻ.ആർ ബാലൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം നേതൃത്വത്തിലുള്ള ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ കാരുണ്യ കേന്ദ്രമാണ് വിദ്യാർത്ഥികൾക്ക് ടി.വി നൽകുന്നത്.

ഈ മാസം 20 ന് മുൻപ് ടി.വി വിതരണം പൂർത്തിയാവും. അറുന്നൂറിലധികം വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഗീതാ ഗോപി എം.എൽ.എ മുഖ്യാതിഥിയായി. എം.എ ഹാരിസ് ബാബു, അഡ്വ. വി.കെ ജ്യോതിപ്രകാശ്, തളിക്കുളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. എം.ആർ സുഭാഷിണി എന്നിവർ സംസാരിച്ചു..