പാവറട്ടി: കാക്കശ്ശേരി പ്രദേശത്ത് വീട്ടിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് കാക്കശ്ശേരി ഗ്രാമീണ വായനശാലയിൽ സി.പി.എം കാക്കശ്ശേരി ഈസ്റ്റ് ബ്രാഞ്ച് സൗകര്യം ഒരുക്കി. പ‍ഠനത്തിന് ആവശ്യമാകുന്ന തരത്തിലുള്ള 32 ഇഞ്ചിന്റെ എൽ.ഇ.ഡി ടിവിയാണ് പ്രവർത്തകർ വായനശാലയ്ക്ക് കൈമാറിയത്.

വായനശാലയിൽ നടന്ന ചടങ്ങ് സി.പി.എം ചിറ്റാട്ടുകര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ജി. സുബിദാസ് വായനശാലാ പ്രവർത്തകനായ പി.എ. കുട്ടന് ടി.വി കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കവി പ്രസാദ് കാക്കശ്ശേരി അദ്ധ്യക്ഷനായി. കെ.കെ. മനോജ്, എൻ.എസ്. പുഷ്പാകരൻ, ലോഹിതാക്ഷൻ താമരശ്ശേരി, പത്മിനി ടീച്ചർ, കെ.കെ. ഭാസ്‌കരൻ, കെ.എഫ്. ലാൽസൺ, സീത എന്നിവർ സംസാരിച്ചു.